Monday, May 6, 2024
spot_img

ഐഐടി: വിദേശ ഇന്ത്യക്കാർക്ക് ജെഇഇ മെയിൻ പരീക്ഷ കടമ്പയില്ല

ദില്ലി : ഒസിഐ, പിഐഒ കാർഡുള്ള വിദേശ പൗരന്മാരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ തന്നെ ഇനിമുതൽ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ നിലവിൽ പഠനം നടത്തുന്ന ഈ വിഭാഗത്തിൽപ്പെട്ട മറ്റു വിദ്യാർത്ഥികൾക്കും ഐഐടി പ്രവേശനത്തിനുള്ള അന്തിമ ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു നേരിട്ട് അപേക്ഷിക്കാം.

കഴിഞ്ഞ വർഷം ഒസിഐ, പിഐഒ കാർഡുള്ളവർ ആദ്യഘട്ട പരീക്ഷയായ ജെഇഇ മെയിനും എഴുതണമായിരുന്നു. എന്നാൽ വിദേശ പൗരന്മാരുടെ പ്രവേശന മാനദണ്ഡങ്ങളും ഫീസുമെല്ലാമാണ് ഇവർക്കും ബാധകമായിരുന്നത്. ഇതു ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തവണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

Related Articles

Latest Articles