Wednesday, May 22, 2024
spot_img

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കും; ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് ഏത് വിധത്തിലും സംഭാവന നൽകാൻ ഇന്ത്യ തയ്യാർ; ബഹിരാകാശ മേഖലയിൽ ഉൾപ്പടെ ശ്രദ്ധേയമായ കരാറുകൾ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോബൈഡനും

വാഷിം​ഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മിൽ ധാരണയായി. ബഹിരാകാശ മേഖലയിലെ സഹകരണമാണ് കരാറുകളിൽ ശ്രദ്ധേയം. നാസ ഐഎസ്ആർഒയുമായി സഹകരിച്ച് മനുഷ്യരെ ബഹിരാകാശത്തെത്തിക്കും. നാസയുടെ സ്പേസ് സെൻ്ററിൽ ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകും. സെമി കണ്ടക്ടർ വിതരണ ശൃഖല വിപുലീകരിക്കും, തുടങ്ങിയവയാണ് ശ്രദ്ധേയമായ കരാറുകൾ.

അതേസമയം യുക്രൈനിലെ യുദ്ധത്തിൽ വൻശക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അനന്തരഫലങ്ങൾ ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഴത്തിലുള്ള വിനാശകരമായ സംഭവവികാസങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണെന്നും യുക്രൈൻ സംഘർഷത്തോടെ, യൂറോപ്പിലേക്ക് യുദ്ധം തിരിച്ചെത്തിയെന്നും യുദ്ധം വലിയ വേദനയുണ്ടാക്കുന്നുണ്ടെന്നും വൻശക്തികൾ ഉൾപ്പെടുന്നതിനാൽ പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും കാലഘട്ടമാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏത് വിധത്തിലും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Related Articles

Latest Articles