ടോക്യോ: പറന്നുയര്ന്നതിന് പിന്നാലെ റഡാറില് നിന്ന് ജാപ്പനീസ് യുദ്ധവിമാനം അപ്രത്യക്ഷമായി. എഫ്-15 യുദ്ധവിമാനത്തിനാണ് പറന്നുയർന്നയുടൻ കൺട്രോൾ ടവറുമായി ബന്ധം നഷ്ടമായത്. “ടേക്ക് ഓഫിന് ശേഷം ഒരു എഫ് 15 ജെറ്റിന്റെ ട്രാക്ക് കൊമാത്സു കൺട്രോൾ ടവറിന്റെ ഡാറ്റയിൽ നിന്ന് അപ്രത്യക്ഷമായി,” ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
ജപ്പാൻ കടലിൽ നിന്ന് സെൻട്രൽ ഇഷികാവ മേഖലയിലെ കൊമത്സു എയർബേസിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് വിമാനം അപ്രത്യക്ഷമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനം രണ്ട് ജീവനക്കാർക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും എന്നാൽ എത്ര പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വക്താവ് പറഞ്ഞു.

