Sunday, June 16, 2024
spot_img

ജീത്തു ജോസഫ് ഒരുക്കുന്ന ‘അന്താക്ഷരി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ‘അന്താക്ഷരി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ്മ , ബിനു പപ്പു , പ്രിയങ്ക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അന്താക്ഷരി’.

സുല്‍ത്താന്‍ ബ്രദേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം ബബ്‌ലു അജു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്‌ട് ഡിസൈനര്‍- അല്‍ ജസീം അബ്ദുള്‍ ജബ്ബാര്‍, സംഗീതം- അംകിത് മേനോന്‍, എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം ലാല്‍. ‘അന്താക്ഷരി’ സോണി ലിവ് സ്ട്രീമിംഗിലൂടെ ഉടന്‍ പ്രേക്ഷകരുടെ മുന്നിലെത്തും.

Related Articles

Latest Articles