വിശ്വസിച്ച പ്രസ്ഥാനം ചതിച്ചു; ഒരു സിപിഎമ്മുകാരന്റെ വെളിപ്പെടുത്തൽ… | Karuvannur Kumbakonam
കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ കണക്കു പടിപടിയായി 300 കോടി രൂപയിലേക്കു കയറിയപ്പോൾ ഹൃദയംപൊട്ടി നിൽക്കുകയാണു നിക്ഷേപകർ. ജീവിതകാലമത്രയും കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം തിരികെ ലഭിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നല്ലാതെ പൂർണമായി തിരിച്ചുകൊടുക്കുമോ എന്നു സർക്കാർ ഇപ്പോഴും പറയുന്നില്ല എന്നതാണു വാസ്തവം. മുതലും പലിശയും പൂർണമായും ഇൻഷുർ ചെയ്തിട്ടില്ല എന്നതാണു പ്രധാന കാരണം. അത്തരമൊരു സംവിധാനം സംസ്ഥാനത്തു നിലവിലില്ല.
അതേസമയം ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ലെന്നും അഴിമതികളും ക്രമക്കേടുകളും കണ്ട് മനംമടുത്തെന്നും സിപിഎംകാരനായ കരുവന്നൂര്‍ ബാങ്കിലെ പേര് വെളുപ്പെടുത്താത്ത മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍. സെക്രട്ടറിയുടെ ഒപ്പില്ലാതെ പോലും വായ്പ അപേക്ഷകള്‍ വന്നു. ചില ലോണപേക്ഷകള്‍ ബാങ്കിന്‍റെ പരിധിക്ക് പുറത്ത് നിന്നാണ് എത്തിയത്. സ്ഥിരവരുമാനമില്ലാത്ത ഷെയര്‍ ഹോള്‍ഡര്‍മാര്‍ വരെ ഇത്തരത്തില്‍ ലോണെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരിയ്ക്കല്‍ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയോടും ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍ എല്ലാം തോന്നലെന്നായിരുന്നു പ്രതികരണം. ഇപ്പോള്‍ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഇനി സിപിഎം പ്രവര്‍ത്തനത്തിനില്ലെന്ന് ഇദ്ദേഹം പറയുന്നു.
വായ്പാരേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ തുടങ്ങി. അതിന്‍റെ താക്കോല്‍ ഒരാള്‍ തന്നെ സൂക്ഷിച്ചു. ചിലര്‍ എതിര്‍പ്പുമായി വന്ന് ബാങ്കില്‍ നിന്നും രാജിവെച്ച് പുറത്ത് പോകാനും തുടങ്ങി. താനും ഇക്കൂട്ടത്തില്‍ ബാങ്കില്‍ നിന്നും പുറത്തുപോയി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് 1600ഓളം വ്യാജവായ്പകളുടെ രേഖകളാണ്. ഇതില്‍ 50ല്‍പരം വായ്പകള്‍ രണ്ടാളുടെ പേരില്‍ മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

