Friday, May 24, 2024
spot_img

കോഹ്ലി പിടിച്ച പുലിവാൽ; നാട്ടിലെത്തിയത് ചാര്‍ട്ടർ വിമാനത്തിൽ ; മലിനീകരണ പ്രശ്നങ്ങൾ ഉന്നയിച്ച് താരത്തിനെതിരെ വൻ വിമർശനമുയരുന്നു

മുംബൈ : വെസ്റ്റിൻ‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ വിരാട് കോഹ്‌ലിക്ക് വൻ വിമർശനം. കരീബിയനിൽ നിന്ന് താരം നാട്ടിലെത്തിയത് ചാര്‍ട്ടർ വിമാനത്തിലാണ് എന്നതാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ എയർ ചാർട്ടർ സർവീസസാണ് കോലിക്കായി വിമാനം ഒരുക്കി നൽകിയത്.

ചാര്‍ട്ടർ വിമാനങ്ങൾ കാരണം പുറന്തള്ളുന്ന കാർബണിന്റെ കണക്കു നിരത്തിയാണ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കോലിക്കെതിരായ വിമർശനം. യൂറോപ്യൻ ക്ലീൻ ട്രാൻസ്‌പോർട്ട് കാമ്പെയ്‌ൻ ഓർഗനൈസേഷനായ ട്രാൻസ്‌പോർട്ട് ആൻഡ് എൻവയോൺമെന്റിന്റെ റിപ്പോർട്ട് അനുസരിച്ച് ചാർട്ടർ വിമാനങ്ങൾ വാണിജ്യ വിമാനങ്ങളേക്കാൾ 14 മടങ്ങ് കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നു, കൂടാതെ ട്രെയിനുകളേക്കാൾ 50 മടങ്ങ് കൂടുതൽ മലിനീകരണവും ഉണ്ടാക്കുന്നു. കോഹ്ലിയുടേത് ഇരട്ടത്താപ്പാണെന്ന് വിമർശകർ ആരോപിക്കുന്നത്. ദീപാവലിക്ക് പടക്കം കത്തിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന താരമാണ് കാർബൺ പുറന്തള്ളലിന്റെ ഭാഗമാകുന്നതെന്നും എക്സ് പ്ലാറ്റ്ഫോമിൽ വിമർശനമുയർന്നു.

Related Articles

Latest Articles