Tuesday, April 30, 2024
spot_img

കെഎസ്ആർടിസിയിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള മെയ് മാസത്തെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും; ബാക്കി കൊടുക്കാൻ ഇനി വേണ്ടത് 32 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാവും. കെഎസ്ആർടിസി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. ബാക്കി ജീവനക്കാർക്ക് ശമ്പളം നല്കാൻ ഇനി 32 കോടി കൂടി ഉണ്ടെങ്കിലേ സാധിക്കുകയുള്ളുവെന്നും അതുകൊണ്ടു ഇതിനായി സർക്കാർ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നുമാണ് മാനേജ്മെന്റ് പറയുന്നത്.

അതേസമയം, യൂണിയനുകൾ സമരം തുടരുകയാണ്. ശമ്പള കാര്യത്തിൽ ഒരു ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജൂൺ 20 ന് സിഐടിയു ചീഫ് ഓഫീസ് വളഞ്ഞ് സമരം ചെയ്യും. ടിഡിഎഫും ബിഎംഎസും പണിമുടക്കിലേക്ക് പോകുന്നെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഈ മാസം 27 ന് കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട യൂണിയനുകളുടെ യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

Related Articles

Latest Articles