Monday, April 29, 2024
spot_img

കണക്ക് തീർത്ത് അജ്ഞാതർ ! ദൗത്യം തുടരും ? ലഷ്‌കർ ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു; ഇല്ലാതായയത് പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരൻ; ഇന്ന് പാകിസ്ഥാനിൽ പടമായത് രണ്ടു ഭീകരർ

ഇസ്ലാമബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കർ ഭീകരൻ ഷാഹിദ് ലത്തീഫ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. പാകിസ്ഥാനിലെ സിയാൽകോട്ടിൽ ഇന്ന് പുലർച്ചെയാണ് ഇയാൾ കൊല്ലപ്പെട്ടത്. 2016 ജനുവരിയിലാണ് പത്താൻകോട്ട് ആക്രമണം നടന്നത്. ഫിദായിനുകളെ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ ലത്തീഫ് ആണെന്ന് അന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടും ഭീകരനാണ് ഇന്ന് കൊല്ലപ്പെട്ടത്.

ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇയാൾ കശ്മീരിൽ നിന്ന് പിടിയിലാവുകയും 11 വർഷം ഇന്ത്യയിലെ ജയിലുകളിൽ കഴിഞ്ഞ കൊടും ഭീകരനാണ് ലത്തീഫ്. 1999 ഡിസംബറിൽ ഖാണ്ഡഹാറിലേക്ക് എയർ ഇന്ത്യയുടെ IC 814 വിമാനം തട്ടിക്കൊണ്ടുപോയ ഭീകരർ മോചിപ്പിക്കാൻ ആവശ്യപ്പെട്ട 31 ലഷ്‌കർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ലത്തീഫ്. എന്നാൽ വാജ്പേയീ സർക്കാർ ലത്തീഫിനെ മോചിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. മൗലാനാ മസൂദ് അസർ അടക്കം മൂന്നു ഭീകരരെയാണ് അന്ന് 154 യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ ഭീകരർക്ക് കൈമാറിയത്.

എന്നാൽ സുരക്ഷാ വിദഗ്ദ്ധരെ ഞെട്ടിച്ചുകൊണ്ട് 2010 ൽ മൻമോഹൻ സിംഗ് സർക്കാർ പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലഷ്‌കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളിൽപ്പെട്ട ലത്തീഫ് ഉൾപ്പെടെ 25 ഭീകരരെ മോചിപ്പിക്കുകയായിരുന്നു. ഇവരെ എല്ലാവിധ ആദരവും നൽകി വാഗാ അതിർത്തിവഴി പാകിസ്ഥാന് കൈമാറിയത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ആറു വർഷത്തിനകം യു പി എ സർക്കാരിന്റെ മണ്ടത്തരത്തിന്റെ ഫലം രാജ്യം അനുഭവിച്ചു. പത്താൻകോട്ടിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ ഇന്ത്യ 2010 ൽ മോചിപ്പിച്ച ഷാഹിദ് ലത്തീഫ് ആയിരുന്നു. പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റൊരു ഭീകരനായ മുല്ലാ ബഹൂറും ഇന്ന് പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.

Related Articles

Latest Articles