Thursday, May 9, 2024
spot_img

മൂന്നാറിൽ ജനങ്ങളെ പരിഭ്രാന്ത്രിയിലാക്കി പുള്ളിപ്പുലി; മേഖലയിൽ പരിശോധന നടത്താനൊരുങ്ങി വനംവകുപ്പ് സംഘം

മൂന്നാർ: ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പോലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. മാങ്ങാപ്പാറ ഭാഗത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടതെന്ന് പോലീസ് അറിയിച്ചു.

പുലിയെ കണ്ട പ്രദേശത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തും. ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നാട്ടുകാരിൽ പരിഭ്രാന്ത്രി പരത്തുകയാണ്. ഇതിന് മുമ്പും പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

വയനാട് തവിഞ്ഞാലില്‍ പുതിയിടത്ത് പുലി കിണറ്റില്‍ വീണിരുന്നു. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകര്‍ സ്ഥലത്ത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചാണ് കരയ്ക്ക് കയറ്റിയത്.

Related Articles

Latest Articles