Sunday, January 4, 2026

ലെമൺ ഗ്രീന്‍ സാരിയില്‍ ഹോട്ട് ലുക്കിൽ തിളങ്ങി മലൈക അറോറ; ചിത്രങ്ങൾ കാണാം

ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 48കാരിയായ മലൈക. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയ്ക്ക് ആരാധകരും ഏറെയാണ്. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

സെലിബ്രിറ്റി ഡിസൈൻ മനീഷ് മൽഹോത്രയുടെ സാരിയിലാണ് മലൈക ഇത്തവണ തിളങ്ങിയത്. ലെമൺ ഗ്രീൻ നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് മലൈക. ചിത്രങ്ങള്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മനീഷ് എത്‌നിക് വെയർ കളക്‌ഷനിൽ നിന്നുള്ളതാണ് ഈ ഷീർ–ഷിഫോൺ സാരി. ഗോൾഡനും നീലയും നിറങ്ങളിലുള്ള സീക്വിൻ ബോർഡറാണു സാരിക്കുള്ളത്. പല്ലുവിൽ പലനിറങ്ങളിലുള്ള ടാസിൽസാണ് സാരിയുടെ പ്രത്യേകത.

മൾട്ടി കളർ ഹെവി എംബ്രോയ്ഡറിയുള്ള ബാക്‌ലസ് ബ്ലൗസാണ് താരം പെയർ ചെയ്തത്. പച്ചനിറത്തിലുള്ള ആക്സസറീസ് ആണ് ഒപ്പം ധരിച്ചത്. ചാന്ദ്നി പ്രകാശ് ആണു താരത്തെ സ്റ്റൈൽ ചെയ്തത്.

ദീപാവലിയോട് അനുബന്ധിച്ച് അനിൽ കപൂറിന്റെ വീട്ടിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മനീഷ് ഒരുക്കിയ പിങ്ക് സാറ്റിൻ സാരിയിലായിരുന്നു മലൈക തിളങ്ങിയത്. കാമുകന്‍ അർജുൻ കപൂറിനൊപ്പമാണ് താരം എത്തിയത്.

റാണി പിങ്ക് നിറത്തിലുള്ള സാരിയും ഷാംപെയ്ൻ ​ഗ്രീൻ കളറിലുള്ള ബ്രാലെറ്റുമാണ് മലൈക ധരിച്ചത്. തിളങ്ങുന്ന എംബ്രോയ്ഡറി വർക്കുകളോടെയുള്ള ബോർഡറാണ് സാരിയുടെ പ്രത്യേകത. സാരിക്ക് ചേരുന്ന പിങ്ക് നിറത്തിലുള്ള വളകൾ കൈനിറയെ താരം അണിഞ്ഞിരുന്നു. മുടി പുറകിൽ വട്ടത്തിൽ കെട്ടി വച്ച് ചുവപ്പു പൂക്കൾ ചൂടിയത് ട്രഡീഷണൽ ടച്ച് നൽകി. കറുപ്പ് നിറത്തിലുള്ള കുർത്ത ധരിച്ചാണ് അർജുൻ കപൂർ എത്തിയത്.

Related Articles

Latest Articles