Saturday, May 25, 2024
spot_img

ഞാൻ പത്തോളം സ്ത്രീകളോട് സമ്മതം ചോദിച്ച് സെക്സിൽ ഏർപ്പെട്ടിട്ടുണ്ട്: മീ ടൂവിനെതിരെ വിനായകൻ

തിരുവനന്തപുരം: മീ ടൂവിനെതിരെ പരിഹാസവുമായി നടൻ വിനായകൻ. ‘എന്താണ് മീ ടൂ എന്ന് തനിക്കറിയില്ലെന്നും, ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ അത് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു.

നവ്യ നായരുടെ ‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ പ്രതികരണം.

”എന്താണ് മീ ടൂ ? എനിക്കറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് ചോദിക്കും. എന്നോട് ഒരു സ്ത്രീയും ഇങ്ങോട്ട് ചോദിച്ചിട്ടില്ല.”വിനായകൻ പറഞ്ഞു.

അതേസമയം തന്റെ ലൈഫില്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ആ പത്ത് സ്ത്രീകളോടും താനാണ് തന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചതെന്നും നടൻ വെളിപ്പെടുത്തി. ഇനി അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ താൻ ഇനിയും ചോദിക്കുമെന്നും, തന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ലെന്നും വിനായകൻ പറഞ്ഞു.

Related Articles

Latest Articles