Monday, April 29, 2024
spot_img

മലപ്പുറത്ത് വൻ ലഹരിവേട്ട;കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമം;
103 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.കുമരംപുത്തൂർ സ്വദേശി പുള്ളിയാൽതൊടി ഉമ്മർഫറൂഖ്, പട്ടിക്കാട് വലമ്പൂർ സ്വദേശി ഷമീൽ എന്നിവരാണ് പിടിയിലായത്.
ലഹരിമരുന്നുമായി ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു

കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ചായിരുന്നു യുവാക്കൾ ലഹരി കടത്താൻ ശ്രമിച്ചത്. ഉമ്മർഫറൂഖിന്റെ കാലിൽ ആയിരുന്നു ഒളിപ്പിച്ചത്. വധശ്രമക്കേസുൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മർഫറൂഖ് മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട് ,മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗൺഷുഗർ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മർഫറൂഖ്. ഇവരുടെ പക്കൽ നിന്നും 103 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

Related Articles

Latest Articles