Tuesday, May 7, 2024
spot_img

എൽവിഎം 3 വിക്ഷേപണം; ആദ്യ വാണിജ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി മോദി

ദില്ലി :എൽവിഎം3 ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം ഇന്ന് വിജയിച്ചിരുന്നു.അതിനെ തുടർന്ന് പ്രധാനമന്ത്രി മോദി വിജയകരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനം അറിയിച്ചു. ‘ആഗോള കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള 36 വൺ വെബ് ഉപഗ്രഹങ്ങളുമായി ഞങ്ങളുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽ വി എം 3 വിജയകരമായി വിക്ഷേപിച്ചതിന് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ്, ഇന്‍-സ്പേസ്, ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. എൽ വി എം 3 ആത്മനിര്‍ഭാരത്തിന്റെ മികച്ച മാതൃകയാണ്. ആഗോള വാണിജ്യ വിക്ഷേപണ വിപണിയില്‍ ഇന്ത്യയുടെ മത്സരമികവിന്റെ മികച്ച ഉദാഹണമാണ് ഇത്.” മോദി പറഞ്ഞു.

വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു.

കൃത്യം 12.07ന് തന്നെ എൽവിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങിയിരുന്നു . ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടിരുന്നു . സെക്കൻഡുകളുടെ വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.

34 മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച ആത്മവിശ്വാസത്തിൽ ഐഎസ്ആർഒ അപ്പോൾ തന്നെ വിജയം പ്രഖ്യാപിച്ചിരുന്നു . ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബിന്‍റെ സ്ഥിരീകരണം പുലർച്ചെ 3.11നാണ് എത്തിയത്. അങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ വിപണയിൽ ഇന്ത്യയുടെ ബാഹുബലിയുടെ രാജകീയ പ്രവേശം. ഒരിക്കലും പിഴയ്ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എൽവിഎം 3 നിലനിർത്തി.

Related Articles

Latest Articles