Friday, May 24, 2024
spot_img

മങ്കിപോക്സ്: സ്ഥിതി വിലയിരുത്താൻ ഇന്ന് കേന്ദ്ര സംഘം കേരളത്തിൽ, രോഗിയുമായി സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിതി വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും കേന്ദ്ര സംഘം നൽകും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. കേരത്തിലെത്തുന്ന സംഘത്തിൽ ഒരു മലയാളിയുമുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ആവശ്യമെങ്കിൽ കൂടുതൽ പേരെ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. നിലവിൽ പോസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.

Related Articles

Latest Articles