Thursday, May 23, 2024
spot_img

സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിന്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം സാധാരണഗതിയിൽ ആരംഭിക്കുക. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവർഷം നേരത്തെ എത്തി. എന്നാൽ 2019-ലും 2021-ലും വൈകിയാണ് കാലവർഷമെത്തിയത്.

മേയ് 16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും എന്നാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles