Tuesday, May 7, 2024
spot_img

രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റുകൾ 40 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു; കണക്കുകൾ പുറത്തുവിട്ട് റിസര്‍വ്വ് ബാങ്ക്

ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റുകള്‍ 40 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2020 സെപ്റ്റംബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

2020-ല്‍, 217.74 -ല്‍ നിന്നിരുന്ന ഡിജിറ്റല്‍ പെയ്മെന്റ് ഇന്‍ഡക്സ്, ഒരു വര്‍ഷം കൊണ്ട് 270.59ലേക്കും അവിടെ നിന്ന് 304.06-ലേക്കും വളര്‍ന്നു. ഓണ്‍ലൈന്‍ പെയ്മെന്റുകള്‍ അളക്കാനുള്ള 5 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്ക് ഈ പഠനം നടത്തിയത്.

വ്യാഴാഴ്ചയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Latest Articles