Saturday, October 3, 2026

ദില്ലി മദ്യ കുംഭകോണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിജെപി; ‘എഎപി അനധികൃതമായി സമ്പാദിച്ച പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന് വിമർശനം

ദില്ലി മദ്യ കുംഭകോണക്കേസിലെ പ്രതി അമിത് അറോറയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി. ആം ആദ്മി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ബി ജെ പി . ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്‌ടറായ അറോറ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത അനുയായിയാണെന്നും മദ്യം വിൽക്കുന്ന ലൈസൻസികളിൽ നിന്ന് പൊതുപ്രവർത്തകർക്ക് ലഭിക്കുന്ന അനാവശ്യ ലാഭം നിയന്ത്രിക്കുന്നതിലും വഴിതിരിച്ചുവിടുന്നതിലും പങ്കാളിയാണെന്ന് സിബിഐ എഫ്‌ഐആറിൽ ആരോപിച്ചു. എങ്ങനെയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്നും മദ്യനയം രൂപീകരിക്കുന്നതിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെക്കുറിച്ചും വീഡിയോ വെളിപ്പെടുത്തുന്നു.

ബ്രാൻഡ്‌കോയുടെ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റിന്റെ സമീർ മഹേന്ദ്രു എന്നിവർ 60 കോടി രൂപയും, അവർക്ക് 100 കോടി രൂപ വീതം നൽകുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. ആരോഗ്യകരമായ ബിസിനസ്സ് മത്സരം നിലനിൽക്കാൻ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുത്തത്.എന്നാൽ ആദ്യമായി കമ്മീഷൻ തീരുമാനിച്ചത് സർക്കാർ ആണെന്നും മൊത്തക്കച്ചവടക്കാരന്റെ കമ്മീഷനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

Related Articles

Latest Articles