Friday, May 17, 2024
spot_img

ബംഗ്ലാദേശിന് കൈത്താങ്ങായി ഇന്ത്യ; 200 ടൺ ഓക്‌സിജനുമായി എക്സ്പ്രസ് പുറപ്പെട്ടു

ദില്ലി: ട്രെയിൻ മാർഗം ബംഗ്ലാദേശിന് ഓക്സിജൻ എത്തിച്ച് ഇന്ത്യ. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും വഹിച്ചു കൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. സൗത്ത് ഈസ്റ്റേൺ റയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്ന് 200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ബംഗ്ലാദേശിലേക്ക് പത്ത് കണ്ടയ്‌നറുകളിലായാണ് കൊണ്ടുപോയത്.

ഇത് ആദ്യമായിട്ടാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് ട്രെയിൻ സർവീസ് നടത്തുന്നത് എന്നതും ശ്രദ്ധയമാണ്.ത്തു കണ്ടെയ്‌നറുകളുമായി ജാര്‍ഖണ്ഡിലെ ടാറ്റ നഗറില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ ബംഗ്ലാദേശിലെ ബെനാപോളിലാണ് എത്തിച്ചേരുക. രണ്ടാം തരംഗം രൂക്ഷമായപ്പോൾ 35,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles