Tuesday, April 30, 2024
spot_img

എല്ലാ വീടുകളിലും എത്തി വാക്സീന്‍ നല്‍കും; മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കണം: പ്രധാനമന്ത്രി

ദില്ലി: രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മോദി പറഞ്ഞു. വാക്സിനേഷനെ (Vaccine) കുറിച്ച് ബോധവത്കരണം നടത്തണമെന്നും, തെറ്റിദ്ധാരണകൾ മാറ്റാനായി പ്രാദേശിക മതനേതാക്കളുടെ സഹായം തേടാമെന്നും മോദി പറഞ്ഞു.

രണ്ടാം ഡോസ് നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി. മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണം. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

Related Articles

Latest Articles