Monday, September 28, 2026

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ സിനിമാ നടൻ ശ്രീജിത്ത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹർജിയിൽ ഇന്ന് സർക്കാർ നിലപാടറിയിക്കും. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും കുട്ടികളോട് അങ്ങനെ പെരുമാറിയത് സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണെന്നുമാണ് ശ്രീജിത്ത് രവി ഹർജിയിൽ പറയുന്നത്.

എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുമ്പും ഇയാൾ ആവർത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തൃശ്ശൂര്‍ അഡീഷണൽ സെഷൻസ് കോടതി ഇയാളുടെ ജാമ്യം തളളിയിരുന്നു. തുടര്‍ന്ന് ശ്രീജിത്ത് രവി ഇപ്പോൾ റിമാൻഡിലാണ്.

Related Articles

Latest Articles