Thursday, October 15, 2026

പ്രഭുദേവ വിവാഹിതനായി; വധുവിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് സഹോദരൻ

ചെന്നൈ: ചലച്ചിത്ര നിർമ്മാതാവും നൃത്തസംവിധായകനുമായ പ്രഭുദേവ മുംബൈ സ്വദേശിനിയായ ഒരു ഡോക്ടറെ വിവാഹം കഴിച്ചുവെന്ന് സഹോദരൻ രാജു സുന്ദരം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. 47 കാരനായ നൃത്തസംവിധായകൻ മെയ് മാസത്തിൽ ഹിമാനി എന്ന ഡോക്ടറെ വിവാഹം കഴിച്ചതായാണ് വിവരം. നടുവിനും കാലിനും ചികിത്സയിലായിരിക്കുമ്പോഴാണ് പ്രഭുദേവ ഹിമാനിയെ കണ്ടതെന്നും അതിനുശേഷം ഇരുവരും പരസ്പരം പ്രണയത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്ക്ഡൗൺ നിയമങ്ങൾ കാരണം പ്രഭുദേവയുടെ വിവാഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചെന്നൈയിലാണ് നടന്നത്. നടി നയന്‍താരയുമായുള്ള പ്രണയത്തിനു പിന്നാലെയാണ് ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവ വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്.

Related Articles

Latest Articles