മോഹൻലാൽ ആരാധകരും ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ‘ലൂസിഫർ’ അടങ്ങുന്ന ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്‍റെയും മോഹന്‍ലാലിന്‍റെയും ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ‘മൂന്നാമത്തെ സംവിധാന സംരംഭം, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് സുകുമാരന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിട്ടത് ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും.

കൈയില്‍ മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. എമ്പുരാന്‍റെ ആദ്യ ഷെഡ്യൂള്‍ ലഡാക്കില്‍ പൂര്‍ത്തിയായിരുന്നു. മുരളി ഗോപിയാണു കഥയും തിരക്കഥയും ഒരുക്കുന്നത്. സുജിത്ത് വാസുദേവാണ് ക്യാമറ, ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.