Sunday, October 11, 2026

പിഎസ്‌സി പരീക്ഷാ ക്രമക്കേട്! കേസെടുത്ത് ക്രൈംബ്രാഞ്ച് ! ഉദ്യോഗസ്ഥരെ പ്രതിയാക്കി എഫ്‌ഐആർ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. പിഎസ്‌സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ നിലവിൽ ആരുടെയും പേരുകൾ എടുത്തുപറഞ്ഞിട്ടില്ല. പ്ലാനിംഗ് ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷാ ക്രമക്കേടിലാണ് അന്വേഷണ സംഘത്തിന്റെ ഈ ആദ്യ കേസ് രജിസ്ട്രേഷൻ.

കേസന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ പിഎസ്സി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പരീക്ഷയുടെ ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ വിശദവിവരങ്ങൾ, മാർക്ക് ഷീറ്റ് തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ആവശ്യപ്രകാരം കൈമാറിയത്. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകൾ പുറത്തുവന്നതോടെ പിഎസ്സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന വിവരങ്ങളും, ഇതിലൂടെ പ്രമുഖ ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതുമാണ് വിഷയത്തെ വൻ വിവാദത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related Articles

Latest Articles