Saturday, April 27, 2024
spot_img

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി രാഹുൽ ഗാന്ധിയുടെ
ജോഡോ യാത്ര ദില്ലിയിലെത്തി
മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവും മറന്ന് നെഹ്‌റു കുടുംബം!!

ദില്ലി : ലോകം കൊറോണയുടെ അതിവ്യാപന ഭീതിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകളെ കാറ്റിൽ പറത്തി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത് എത്തി ചേർന്നു. ദില്ലിയിലെ 23 കിലോമീറ്റർ പ്രദേശങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്ന് പോകുന്നത്. ഡൽഹിയിൽ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും മകളും യാത്രയിൽ ചേർന്നിട്ടുണ്ട്. രാഹുലിന്റെ അമ്മ സോണിയയും നടൻ കമൽ ഹാസനും ഉടൻ യാത്രയിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് യാത്ര മുന്നോട്ട് പോകുന്നതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത് തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് യാത്രയുടെ പോക്ക്. നിലവിൽ രാജ്യം സുരക്ഷിതമായ അവസ്ഥയിലാണ്. അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും മുന്നറിയിപ്പുകളോടുള്ള കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ രംഗത്തെത്തി. ഒരു കുടുംബത്തിന് വേണ്ടി നിയമങ്ങൾ മാറ്റുന്ന കാലം കഴിഞ്ഞു. രാജ്യത്തെ കൊറോണ വ്യാപനത്തിൽ നിന്നും രക്ഷിക്കുക എന്നത് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനം വീണ്ടും ഭീഷണിയായ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. യാത്രയിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. വാക്സിൻ സ്വീകരിച്ചവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ പൊതുജന താത്പര്യം മുൻനിർത്തി ഭാരത് ജോഡോ യാത്ര നിർത്തി വെക്കണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചിരുന്നു.

Related Articles

Latest Articles