Thursday, September 24, 2026

മഹാഭാരതത്തിൽ ആരൊക്കെ; സസ്പെൻസ് നിലനിർത്തി രാജമൗലി.

രാജമൗലി ചിത്രമായ RRR നെ വരവേൽക്കാൻ സിനിമാ പ്രേമികൾ കാത്തിരിക്കുമ്പോൾ തന്നെ സംവിധായകന്റെ അടുത്ത ചിത്രമായ മഹാഭാരതത്തെ കുറിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നു. മഹാഭാരതത്തിന്റെ കാസ്റ്റിംഗിനെ കുറിച്ചാണ് ചർച്ചകൾ ഏറെ നടക്കുന്നത്. മഹാഭാരതത്തിനായി രാജമൗലി തെരഞ്ഞെടുക്കുന്ന താരങ്ങൾ ആരൊക്കെയായിരിക്കും, ജൂനിയർ NTR രാം ചരൺ എന്നിവരുമായി അദ്ദേഹം വീണ്ടുമൊന്നുക്കുമോ എന്നീ സംശയങ്ങളാണ് സിനിമാ ലോകം ഉയർത്തുന്നത്. അതേസമയം മഹാ ഭാരതത്തിനെ കുറിച്ച് നടക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്ത സംവിധായകൻ പക്ഷെ തന്റെ എഴുത്ത് പൂർത്തിയായതിനു ശേഷമേ അഭിനേതാക്കളെ തീരുമാനിക്കുകയുള്ളു എന്നാണ് പ്രതികരിച്ചത്. “ആരൊക്കെ പ്രോജെക്ടിൽ അഭിനയിക്കണം എന്ന പട്ടിക ആസ്വാദകരുടെ കയ്യിലുണ്ടെന്നറിയാം എന്നാൽ മഹാഭാരതത്തിന്റെ പതിപ്പ് എഴുതിയതിനു ശേഷമേ എന്റെ അഭിനേതാക്കളെ ഞാൻ തീരുമാനിക്കൂ”. അദ്ദേഹം പറഞ്ഞു

“മഹാഭാരതത്തിലെ കഥാപാത്രങ്ങൾ നിങ്ങൾ കണ്ടിട്ടുള്ളതോ വായിച്ചിട്ടുള്ളതോ ആയിരിക്കില്ല. ഞാൻ കഥ പറയുക തന്റേതായ രീതിയിലായിരിക്കും”. മഹാഭാരത കഥക്ക് മാറ്റം വരുത്താതെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധിക്കുമെന്നും രാജമൗലി പറഞ്ഞു.

Related Articles

Latest Articles