ജനുവരിയിലായിരുന്നു നടി റെബ മോണിക്ക ജോണും ജോമോൻ ജോസഫും വിവാഹിതരായത്. ദുബായ് സ്വദേശിയാണ് ജോയ്മോൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴിതാ വിവാഹശേഷം മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. ഹണിമൂൺ ദിനങ്ങളിൽ പകർത്തിയ ചിത്രങ്ങൾ നടി ആരാധകരുമായി പങ്കുവച്ചു.
വിവാഹശേഷം ശ്രീലങ്കയിലേക്കായിരുന്നു ഇരുവരും ആദ്യം പോയത്. പിന്നീട് മാലിദ്വീപിൽനിന്നുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ റെബ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”മാലിദ്വീപിലെ ശാന്തതയും അതിമനോഹരമായ സൗന്ദര്യവും മറ്റൊന്നിനോടും താരതമ്യം ചെയ്യാൻ കഴിയില്ല. ഇത് ടൈപ്പ് ചെയ്യുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഇതാണ് സ്വർഗ്ഗമെന്നാണ്” റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ നടിയാണ് റെബ. തുടർന്ന് 2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് തമിഴിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. വിജയ് ചിത്രം ‘ബിഗിലി’ലെ ‘അനിത’ എന്ന കഥാപാത്രം നടിക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന ‘എഫ് ഐ ആർ’ ആണ് റെബയുടെ പുതിയ ചിത്രം.

