കോഴിക്കോട്: വടകരയില്‍ നാട്ടുകാരെ ആശങ്കയിലാക്കി വീണ്ടും ചുവന്ന മഴ. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് ചുവന്ന മഴ ലഭിക്കുന്നത്. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
തൊട്ടടുത്ത ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലും ചുവന്ന മഴയുണ്ടായി. മാത്രമല്ല ഒരാഴ്ച്ച മുമ്പ് ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ചുവന്ന മഴ പെയ്തിരുന്നു. അതിന് പിന്നാലെ കുരിയാടിയില്‍ വീണ്ടും ചുവന്ന മഴ പെയ്തു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്.
ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കുപ്പിയിലാക്കിയ വെള്ളം പരിശോധനക്കായി അയച്ചു. ആദ്യം അയച്ച സാമ്പിളിന്റെ പരിശോധന അവസാനഘട്ടത്തിലാണ്. വിശദമായ പഠനറിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം വരുന്നതോടെ പ്രതിഭാസത്തെക്കുറിച്ച് വ്യക്തത വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

