Tuesday, May 7, 2024
spot_img

വിദ്യക്കും ബുദ്ധിക്കും സരസ്വതീദേവിയെ പ്രാർത്ഥിക്കൂ!

വിദ്യയുടെ അധിദേവത സരസ്വതീദേവിയാണ്. ബുദ്ധി വികാസത്തിനും സകലകലകളിലും കഴിവും പ്രാപ്തിയുമുണ്ടാവാനും സരസ്വതീഭജനം ഭക്തർ നടത്തുന്നുണ്ട്. മൂകാംബികാദേവി വിദ്യാവിലാസിനിയാണ്. മൂകനേയും വാചാലനാക്കുന്ന ദേവിയാണ് മൂകാംബികെയെന്നാണ് വിശ്വാസം. സരസ്വതീദേവിയുടെ പ്രത്യക്ഷ ദർശനമാണ് മൂകാംബികയിൽ ഭക്തർക്കു ലഭിക്കുന്നത്. വിദ്യാരംഭത്തിനും കലകളുടെ അരങ്ങേറ്റത്തിനും മൂകാംബികയുടെ സന്നിധി അത്യുത്തമമാണ്.

മൂകാംബികാക്ഷേത്രം കർണാടക സംസ്ഥാനത്താണ്. കേരളത്തിൽ രണ്ട് പ്രധാന സരസ്വതി ക്ഷേത്രങ്ങളുണ്ട്. കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടമ്മയും, എറണാകുളം, പറവൂർ ദക്ഷിണ മൂകാംബികയും. ഇവിടങ്ങളിൽ ദർശനവും വഴിപാടും നടത്തിയാൽ വിദ്യയുമായി ബന്ധപ്പെട്ട സകല തടസ്സങ്ങളും ബുദ്ധി വികാസവുമുണ്ടാകും.

Related Articles

Latest Articles