Tuesday, October 13, 2026

ഷെയിൻ നി​ഗത്തിന്റെ “പരാക്രമം”; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി പൃഥ്വിരാജ്

ചെറിയ ഇടവേളയ്ക്ക് ശേഷം ഷെയിൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അര്‍ജുന്‍ രമേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരാക്രമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത് പൃഥ്വിരാജാണ്.

സംവിധായകൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം അലക്സ് പുളിക്കലാണ്. ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസ് ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് പ്രതിക് സി അഭ്യങ്കാര്‍ ആണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വലിയപെരുന്നാളാണ് ഷെയന്‍ നിഗം നായകനായെത്തി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍, ജീവന്‍ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുര്‍ബാനി എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.

Related Articles

Latest Articles