Sunday, May 5, 2024
spot_img

‘ശിഖി, ഇത് എങ്ങനെയുണ്ട്’? ശിഖർ ധവാന്റെ ബാറ്റിംഗ് അനുകരിച്ച് വിരാട് കോഹ്ലി; വൈറലായി വീഡിയോ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ച്‌ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് ധവാന്റെ ബാറ്റിംഗ് പോസുകള്‍ കാണിച്ചുകൊണ്ടുള്ള വീഡിയോയുമായി കോഹ്ലി രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

‘ശിഖര്‍, ഇത് എങ്ങനെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് കോഹ്ലി 31 സെക്കന്‍ഡ് വീഡിയോ സാമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

‘താന്‍ ശിഖര്‍ ധവാനെ അനുകരിക്കാന്‍ പോകുന്നുവെന്ന്’ പറഞ്ഞാണ് കോഹ്ലി വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പോസുകള്‍ താന്‍ ഏറെ കണ്ടിട്ടുണ്ടെന്നും കോഹ്ലി പറഞ്ഞു.

തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്ന ധവാനെയും കോഹ്ലി അനുകരിക്കുന്നുണ്ട്. വീഡിയോയ്‌ക്ക് ധവാനും പ്രതികരിച്ചിട്ടുണ്ട്.

ഇന്ന് ദുബായില്‍ വെച്ച് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം നടക്കുന്നത്.

അതേസമയം ഐസിസി ടൂര്‍ണമെന്റില്‍ മികച്ച റെക്കോര്‍ഡ് നേടിയിട്ടും ശിഖര്‍ ധവാനെ ടി20 യില്‍ നിന്ന് പുറത്താക്കിയത് ആരാധകരെ രോഷം കൊള്ളിച്ചിരുന്നു.

Related Articles

Latest Articles