Friday, May 10, 2024
spot_img

അടിമാലി പഞ്ചായത്ത് ആദിവാസി മേഖലയിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി;പ്രദേശവാസികൾ ഭീതിയിൽ

ഇടുക്കി:അടിമാലി പഞ്ചായത്തിലെ ആദിവാസി മേഖലയായ തലമാലി, പെട്ടിമുടി മേഖലയിൽ
കടുവയുടെ സാന്നിധ്യം.കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതും വളർത്തു നായ്ക്കൾക്കു നേരെ ആക്രമണമുണ്ടായതും പ്രദേശവാസികലെ ഭീതിയിലാഴ്ത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളായ തലമാലി,പെട്ടിമുടി മേഖല കടുവ ഭീതിയിലാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിവിടം. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതും വളർത്തു നായ്ക്കൾക്കു നേരെ ആക്രമണമുണ്ടായതുമാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. കടുവയുടേതിന് സമാനമായ വലിയ കാൽപ്പാദങ്ങളുടെ അടയാളമാണ് പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ ആളുകൾ ഭീതിയിലായി.

നാളുകൾക്ക് മുമ്പ് മൂന്നാറിലെ തോട്ടം മേഖലയിൽ ഇറങ്ങിയ കടുവ വളർത്തു മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുകയും പിന്നീട് കടുവയെ കെണിയൊരുക്കി പിടിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെങ്കുളം മേഖലയിൽ അടക്കം പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് ശേഷമാണിപ്പോൾ ആദിവാസി മേഖലയായ പെട്ടിമുടി, തലമാലി എന്നിവിടങ്ങളിൽ കടുവയുടെ സാന്നിധ്യമുള്ളതായി ആശങ്ക ഉയർന്നിട്ടുള്ളത്.

Related Articles

Latest Articles