Saturday, April 27, 2024
spot_img

ആചാര്യശ്രീ മനോജിന് സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം ! ഏപ്രിൽ 26 ന് ശ്രീമദ് സത്സ്വരൂപാനന്ദ സ്വാമികൾ പുരസ്ക്കാരം നൽകി ആദരിക്കും

ചാലക്കുടി: സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം പ്രഖ്യാപിച്ചു. ആചാര്യശ്രീ മനോജിനാണ് പുരസ്കാരം ലഭിച്ചത്. സനാതനധർമ്മ പരിഷത്ത് സംഘടിപ്പിക്കുന്ന സ്വാമി മൃഡാനന്ദജന്മശതാബ്ധിസ്മാരക ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം 2024 ഏപ്രിൽ 26,27,28 തീയതികളിൽ നടക്കും.

കേരളത്തിലെ ആദ്ധ്യാത്മിക-സാംസ്ക്കാരിക നേതാക്കൾ ത്രിദിനസമ്മേളന വേദിയിൽ പങ്കെടുക്കും. ഏപ്രിൽ 26 ന് ശ്രീമദ് സത്സ്വരൂപാനന്ദ സ്വാമികൾ സമ്മേളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനസഭയിൽ, രാവിലെ 10 ന് സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം -2024, ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജിന് നൽകി ആദരിക്കും. തുടർന്ന് അദ്ദേഹത്തിന്റെ മറുപടി പ്രഭാഷണവും ഉണ്ടാകും.

Related Articles

Latest Articles