Tuesday, September 29, 2026

വർക്കലയില്‍ വള്ളം മറിഞ്ഞു; വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

അതേസമയം, ഞായറാഴ്‌ച പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്നും പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അൻസാരി നീന്തി രക്ഷപ്പെട്ടു.

Related Articles

Latest Articles