Saturday, October 3, 2026

കേരളത്തിലെ റെയിൽവേക്ക് ഇത് നല്ല കാലം ; റെയിൽവേ വികസനത്തിന് 2033 കോടി രൂപ അനുവദിച്ച് കേന്ദ്രം,സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ ഉടൻ ,സിൽവർലൈൻ പദ്ധതിയിൽ കേന്ദ്ര നിലപാട് സുതാര്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി : സംസ്ഥാനത്ത് റെയിൽവേ വികസനപദ്ധതികൾക്ക് കേന്ദ്ര സർക്കാർ 2033 കോടി രൂപ അനുവദിച്ചു.കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് ട്രെയിൻ ഉടൻ തന്നെ കേരളത്തിന് അനുവദിക്കുമെന്ന സൂചനയും മന്ത്രി നൽകിക്കഴിഞ്ഞു.അൻപത് വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് റെയിൽവേ നടത്തുന്നതെന്നും കേരളത്തിലെ സമ്പൂർണവികസനം ലക്ഷ്യം വെച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.പുതിയ പാത, പാത ഇരട്ടിപ്പിക്കൽ, മൂന്നാം പാത, റെയിൽവേ സ്റ്റേഷനുകളുടെ സമഗ്രനവീകരണം തുടങ്ങിയ പ്രവർത്തികൾക്കായാണ് കേരളത്തിന് അനുവദിച്ച തുക വിനിയോഗിക്കുക.

അങ്കമാലി ശബരി റെയിൽപാതക്കായി 100 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും നീക്കി വെച്ചിട്ടുണ്ടെന്നും സിൽവർലൈൻ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് സുതാര്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.റെയിൽവേ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles