Saturday, April 27, 2024
spot_img

അച്ഛന്റെ വഴിയേ മകളും; സംഗീതമാന്ത്രികൻ എ ആർ റഹ്‌മാന്റെ മകൾ ഖദീജ സംഗീത സംവിധാന രംഗത്തേക്ക്; ഹരിശ്രീ കുറിക്കുന്നത് തമിഴ് ചിത്രത്തിലൂടെ

സംഗീതമാന്ത്രികൻ എ ആർ റഹ്‌മാന്റെ വഴിയേ മകൾ ഖദീജയും സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നു. മിൻമിനിയെന്ന തമിഴ് ചിത്രത്തിലൂടെയാണ് ഖദീജ സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിക്കുന്നത്. ഹാലിത ഷമീം സംവിധാനം ചെയ്യുന്ന ചിത്രമാണ് മിൻമിനി.

എ എം സ്റ്റുഡിയോയിൽനിന്ന് ഖദീജയ്ക്കൊപ്പമുള്ള ചിത്രം സംവിധായിക ഹാലിത ഷമീം തന്നെയാണ് പങ്കുവച്ചത്. ഈ അസാധാരണ പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. മധുരസ്വരമുള്ള ഒരു ഗായികയും മികവുറ്റ സംഗീതസംവിധായികയുമാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചത്.

Related Articles

Latest Articles