Monday, April 29, 2024
spot_img

യുഗാന്ത്യം!!! നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ്, ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം രാജി വെക്കുന്നു

വാഷിങ്ടൺ : പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് സഹസ്ഥാപകനും നിലവിലെ ചീഫ് എക്സിക്യൂട്ടീവുമായ റീഡ് ഹേസ്റ്റിംഗ്സ് രാജിവെക്കുന്നു. ഒരു ഡിവിഡി-ബൈ-മെയിൽ സേവനമായി 1997-ൽ നെറ്റ്ഫ്ലിക്സ് ആരംഭിച്ചസമയം മുതൽ സ്ഥാപനത്തോടൊപ്പം ഒരു നിഴൽ പോലെ തുടരുകയായിരുന്നു അദ്ദേഹം.

നെറ്റ്ഫ്ലിക്‌സിന്റെ സുപ്രധാന നിക്ഷേപ ഘട്ടത്തിലുടനീളം പ്രോഗ്രാമിംഗ് കൈകാര്യം ചെയ്യുകയും 2020-ൽ ഹേസ്റ്റിംഗ്‌സിനൊപ്പം കോ-ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്ത ടെഡ് സരണ്ടോസിനെയും ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഗ്രെഗ് പീറ്റേഴ്‌സിനെയും കോ-ചീഫ് എക്സിക്യൂട്ടീവുകളായി നിയമിച്ചു.

പുതിയ അധികാര കൈമാറ്റം നടന്ന് മണിക്കൂറുകൾക്ക് ശേഷമുള്ള ട്രേഡിംഗിൽ നെറ്റ്ഫ്ലിക്സ് ഓഹരികൾ എട്ട് ശതമാനത്തിലധികം വർദ്ധിച്ചു.

ഒരു ദശാബ്ദക്കാലത്തെ വളർച്ചാ കുതിച്ചുചാട്ടം അവസാനിച്ചുവെന്ന് സമ്മതിച്ചതിന് ശേഷം നെറ്റ്ഫ്ലിക്സിന് അതിന്റെ വിപണി മൂല്യത്തിന്റെ മൂന്നിലൊന്ന് നഷ്ടമായ സാഹചര്യത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. നെറ്റ്ഫ്ലികിസിന്റെ പ്രേക്ഷക പിന്തുണ പുനഃസ്ഥാപിക്കുകയും ഓൺലൈൻ സ്റ്റീമിങ്ങിനു കൂടുതൽ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ നെറ്ഫ്ലിക്സിനെ നയിക്കുകയും ചെയ്യേണ്ട ചുമതല സരണ്ടോസിനും പീറ്റേഴ്സിനും ആയിരിക്കും.

എന്നിരുന്നാലും ഹേസ്റ്റിംഗ്സ് എക്‌സിക്യൂട്ടീവ് ചെയർ സ്ഥാനത്ത് തുടരും. ചാരിറ്റി പ്രവർത്തനങ്ങളിലും ഇനി സജീവമാകാൻ അദ്ദേഹത്തിന് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

Related Articles

Latest Articles