Saturday, May 25, 2024
spot_img

ശബ്ദാതിവേഗത്തില്‍ ഉദിച്ചുയർന്ന് ഭാരതം; ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍ (ഒഡിഷ): ചൈനയ്ക്കുപിന്നാലെ ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്‌എസ്ടിഡിവി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

വിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഇത് (ഡിആര്‍ഡിഒ) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്.

ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേര്‍ന്ന ഡോ. അബ്ദുല്‍കലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ ശബ്ദാതിവേഗ വിമാനം സ്ക്രാംജെറ്റ് എന്‍ജിനോടെയാണ് പ്രവര്‍ത്തിക്കുക.

20 സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഇടംപിടിച്ചു. ഏതാനും മാസം മുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്.

Related Articles

Latest Articles