Friday, May 3, 2024
spot_img

വെളുത്തിട്ടല്ലെന്നും കാണാൻ ഭം​ഗിയില്ലെന്നും മുഖത്തുനോക്കി പറഞ്ഞവരുണ്ട്; കരിയറിന്റെ തുടക്കത്തെപ്പറ്റി വെളിപ്പെടുത്തി നടി ശോഭിത ധുലിപാല

തെന്നിന്ത്യയിലെ സജീവമായ നടിയാണ് ശോഭിത ധുലിപാല. മൂത്തോൻ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയതെങ്കിലും പൊന്നിയിൻ സെൽവനിലെ വാനതി എന്ന കഥാപാത്രത്തിലൂടെയാണ് ശോഭിത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

കരിയറിന്റെ തുടക്കകാലത്ത് നിറത്തിന്റെ പേരിൽ അവ​ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ശോഭിത ധുലിപാല. പരസ്യ ഓഡിഷനുകളിൽ പങ്കെടുക്കുമ്പോൾ തനിക്ക് നിറം പോരെന്നും വെളുത്തിട്ടല്ലെന്നും പലതവണ പറഞ്ഞിട്ടുണ്ട്. വേണ്ടത്ര സുന്ദരിയല്ലെന്ന് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും ശോഭിത പറയുന്നു. പക്ഷെ ഇതിനെക്കുറിച്ച് ആലോചിച്ച് സമയം കളയാതെ സർ​ഗാത്മകമായി എന്തെങ്കിലും ചെയ്ത് സിനിമാമേഖലയിൽ നിലയുറപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. വലിയൊരു വാണിജ്യ സിനിമാ സംവിധായകൻ തന്നെ അന്വേഷിച്ചെത്തി അവസരം നൽകുന്നതിന് കാത്തുനിൽക്കാതെ ഓഡിഷന് പോകാനും തന്റെ കഴിവ് തെളിയിക്കാനുമാണ് ശ്രമിച്ചതെന്ന് ശോഭിത പറയുന്നു.

Related Articles

Latest Articles