രാഹുൽ ഗാന്ധിയുടെ ലഡാക്ക് ട്രിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഒരു തരി മണ്ണ് പോലും പുരളാതെ ഡ്യൂക്കിൽ ട്രിപ്പ് തുടരുന്നതിനിടെ പുതിയ ജല്പനങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന അവകാശവാദമാണ് രാഹുൽ ഗാന്ധി വീണ്ടും ഉയർത്തിയിരിക്കുന്നത്. കേന്ദ്രഭരണപ്രദേശത്ത് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പുതിയ കണ്ടുപിടുത്തം. ഇവിടെ ആളുകൾ പറയുന്നത് ചൈനീസ് പട്ടാളം നമ്മുടെ നാട്ടിൽ കടന്നിരിക്കുന്നു എന്നാണ്. നേരത്തെ മേയാൻ ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് ഇപ്പോൾ പോകാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാൽ അത് ശരിയല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ അവകാശവാദം. പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തിയത്.
അതേസമയം, പാംഗോംങ് തടാകം സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി അടിസ്ഥാന രഹിതമായ ഈ ആരോപണം ഉന്നയിച്ചത്. മുൻപ് 2022 മെയിൽ ചൈന, പാംഗോംങ്ങ് തടാകവും പരിസര പ്രദേശങ്ങളും കൈയ്യടക്കി രണ്ട് പാലം പണിഞ്ഞതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അതേ പ്രദേശമാണ്, അതും സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കിയ ബൈക്ക് യാത്രയാണ് ട്രിപ്പിനായി രാഹുൽ ഗാന്ധി തിരഞ്ഞെടുത്തത്. കൂടാതെ, തനിക്ക് സ്വന്തമായി ബൈക്ക് ഉണ്ടൈന്നും പക്ഷേ ഓടിക്കാറില്ലെന്നും രാഹുൽ ഗാന്ധി മുൻപ് പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാൽ സുരക്ഷാ ജീവനക്കാർ തന്നെ ബൈക്ക് ഓടിക്കാൻ അനുവദിക്കാറില്ലെന്നും, എന്നാൽ ആഗ്രഹത്തിന്റെ പുറത്ത് ഡ്യൂക്ക് വാങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതിനാൽ തന്നെ, ചൈന കൈയ്യടക്കി എന്ന് ആരോപിച്ച പ്രദേശത്ത് രാഹുൽ ഗാന്ധി എങ്ങനെയാണ് ഇത്ര ധൈര്യത്തോടെ ബൈക്കിൽ സഞ്ചരിക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. അത്രയേറെ സുരക്ഷിതമായ സ്ഥലമെന്ന് ഉറപ്പായത് കൊണ്ടല്ലേ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെ ലഡാക്കിൽ ബൈക്ക് ഓടിക്കാൻ അനുവദിച്ചതെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. ഇന്ത്യയുടെ മണ്ണെന്ന ഉറപ്പില്ലാതെ രാഹുൽ എങ്ങനെയാണ് ഇത്ര ധൈര്യത്തോടെ അവിടെ ഉള്ള സന്ദർശനം ഓഗസ്റ്റ് 25 വരെ നീട്ടിയതെന്നും ആളുകൾ പരിഹസിക്കുന്നുണ്ട്.
അതേസമയം, ബി.ജെ.പിയുടെ പുതിയ ഇലെക്ഷൻ പ്രചാരകൻ രാഹുൽ ഗാന്ധിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാരണം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിനു ശേഷം രാഹുലിന് ഒരിക്കൽ സുരക്ഷാ കാരണങ്ങളാൽ ബൈക്ക് ഓടിക്കാൻ സാധിക്കാതിരുന്ന സ്ഥലത്ത് ഇന്ന് ധൈര്യമായി ബൈക്ക് ഓടിച്ച് പോകാൻ സാധിച്ചിരിക്കുകയാണ്. അതേസമയം, 2012ലെ യുപിഎ സർക്കാരിന്റെ കാലത്തും ഇപ്പോഴത്തെ ബി.ജെ.പിയുടെ ഭരണകാലത്തുമുള്ള ലേ പാംഗോങ് റോഡ് എങ്ങനെയാണെന്ന് ജനങ്ങൾക്ക് മനസിലാക്കി നൽകിയതിന് നന്ദിയെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തത്. എന്തായാലും രാഹുൽ ഗാന്ധി എന്ത് ചെയ്താലും അത് കേന്ദ്ര സർക്കാരിന് ഗുണമായി തീരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ലഡാക്ക് യാത്ര.

