Monday, May 6, 2024
spot_img

ഇത് ചരിത്ര നിമിഷം; ആർഎസ്എസിന്റെ വിജയദശമി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായത് പർവ്വതാരോഹക സന്തോഷ് യാദവ്, എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിത

ദില്ലി: രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്. ഹരിയാന സ്വദേശിയായ സന്തോഷ് യാദവ് രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിതയാണ്. കാങ്ഷുങ് മുഖത്ത് നിന്ന് എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയ ആദ്യ വനിതകൂടിയാണവർ. 1992 മെയിലും 1993 മെയിലുമാണ് സന്തോഷ് യാദവ് എവറസ്റ്റ് കീഴടക്കിയത്. കേവലം 20 വയസിൽ ആദ്യമായി എവറസ്റ്റിൽ കയറുമ്പോൾ അന്ന് എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയും അവർ ആയിരുന്നു.

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തിനാണ് സന്തോഷ് യാദവ് അതിഥിയായി എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ആർഎസ്എസ് പരിപാടിയിൽ ഒരു വനിത മുഖ്യാതിഥിയാകുന്നത്.

അധ്യക്ഷ പ്രസംഗത്തിൽ പർവ്വതാരോഹക സന്തോഷ് യാദവ് പറഞ്ഞു, “ഞാൻ സനാതന സംസ്കൃതിയെ കുറിച്ചു പറയുമ്പോൾ, ഭാരതീയ മൂല്യങ്ങളെ കുറിച്ചു പറയുമ്പോൾ, ഭാരത മാതാവിനെ കുറിച്ചു പറയുമ്പോൾ, വിശ്വശാന്തിയെ കുറിച്ചു പറയുമ്പോൾ എന്നോട് ചിലർ ചോദിക്കാറുണ്ടായിരുന്നു, ” നിങ്ങൾ ഒരു സംഘി ആണോ? ” എന്ന്‌. ആദ്യമാദ്യം എനിക്ക് ആ ചോദ്യം മനസിലാക്കാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് എനിക്ക് സംഘത്തെ കുറിച്ചു അറിയാനും മനസ്സിലാക്കാനും സാധിച്ചത്. അങ്ങനെയാണ് സംഘവും സനാതന സംസ്‌കൃതിയും ഭാരതീയ മൂല്യങ്ങളും ഉയർത്തി പിടിക്കാൻ ശ്രമിക്കുന്ന, ഭാരതീയ ദർശനങ്ങളെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തി പിടിക്കുന്ന സംഘടന ആണെന്ന് മനസിലാക്കാൻ സാധിച്ചത്.”

നാഗ്പൂരിലെ രേഷംബാഗ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി പഥസഞ്ചലനവും നടന്നു.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വിജയദശമി ദിനത്തിൽ ആശംസയേകി സംസാരിച്ചു. വിദ്യാഭ്യാസ പദ്ധതിയിൽ മാതൃഭാഷയുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ”സമൂഹത്തെ വിഘടിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. രാജ്യവിരുദ്ധ ശക്തികളുടെ ലക്‌ഷ്യം ഹിന്ദുത്വം ആണ്. ജാതിവിചാരങ്ങൾക്ക് യാതോരു ധാർമിക അടിത്തറയുമില്ല. അടിസ്‌ഥാനമൂല്യങ്ങൾ മാറ്റിനിർത്തിയാൽ ബാക്കി എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്നതാണ് ധർമം. കുട്ടികൾക്ക് സാംസ്കാരിക ശിക്ഷണവും രാഷ്‌ട്രഭക്തിയും വിദ്യാലയങ്ങളിൽ നിന്ന് മാത്രം ലഭിക്കില്ല. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles