Friday, May 3, 2024
spot_img

ഇക്കൊല്ലത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിക്ക് രണ്ടും മൂന്നും റാങ്കുകൾ കോട്ടയം സ്വദേശികൾക്ക്

തിരുവനന്തപുരം : ഇക്കൊല്ലത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ– 583). കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്ക് (സ്കോർ 575) രണ്ടാം റാങ്കും കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിൻ മൂന്നാം റാങ്കും നേടി (572).

എസ്‍സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതന ഒന്നാം റാങ്കും (441). കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്കും (437) നേടി. എസ്ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (387) പാലക്കാട് സ്വദേശി എസ്. അനഘ (364) രണ്ടാം റാങ്കും നേടി. 49671 പേരാണ് ഇത്തവണത്തെ റാങ്ക് പട്ടികയിൽ കയറിയത്. ഇതിൽ 24325 പേർ പെൺകുട്ടികളും 25346 പേർ ആൺകുട്ടികളുമാണ്. സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരും സിബിഎസ്ഇയിൽ നിന്നും 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്.

2023-24 അദ്ധ്യയന വർഷത്തെ പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. പ്രവേശന പരീക്ഷയുടെ സ്‍കോർ കഴിഞ്ഞ മാസം 31നു പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി കണക്കാക്കിയുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് ഇന്ന് പ്രസിദ്ധപ്പെടുത്തിയത്.

Related Articles

Latest Articles