Thursday, May 2, 2024
spot_img

കെ.കെ.രമ എംഎൽഎയ്ക്ക് ഭീഷണിക്കത്ത്; പയ്യന്നൂർ സഖാക്കൾ എന്ന എന്ന പേരിലുള്ള ഭീഷണിക്കത്ത് വന്നത് രമയുടെ സെക്രട്ടറിയേറ്റിലെ വിലാസത്തിൽ

തിരുവനന്തപുരം : വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. കേസ് പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന എന്ന പേരിലുള്ള ഭീഷണിക്കത്ത് സെക്രട്ടറിയേറ്റിലെ വിലാസത്തിലാണ് വന്നത്.
20–ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് കരുതുന്നത്.

‘രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്നതിലൂടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയാണല്ലേ. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തിൽ വ്യക്തമായി പറയുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ. ലാൽ സലാം പറഞ്ഞാണ് കത്ത് അവസാനിച്ചിരിക്കുന്നത് . ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ കെ.കെ.രമ എംഎൽഎ ഡിജിപി പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles