ദന്തൽ കോളജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയായ ഡോ. എം. കെ. റാമിനെ അന്വേഷണസംഘം കുടകിൽ നിന്ന് അറസ്റ്റ് ചെയ്തു. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി വിവിധ സംസ്ഥാനങ്ങളിലായി മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് കഴിഞ്ഞിരുന്നത്. നിതിൻ രാജ് ക്ലാസ് മുറിക്കുള്ളിൽ ക്രൂരമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്താൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂവെന്ന് നിതിന്റെ പിതാവ് പ്രതികരിച്ചു. നിതിൻ രാജ് കേസിന്റെ പിന്നാമ്പുറവും, അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങളും വിശദമായി കാണാം. In a major development in the death case of dental college student Nithin Raj, the main accused, Dr. M.K. Ram, has been arrested by the investigation team from Kodagu after remaining absconding for months. Following the Supreme Court’s rejection of his anticipatory bail plea, the accused allegedly stayed hidden across different states without using a mobile phone. The court had earlier observed that Nithin Raj was subjected to severe humiliation inside the classroom. Nithin Raj’s family has stated that complete justice will be served only when all those involved in the case are brought to justice. Watch the full report on the major developments in the Nithin Raj case. #NithinRaj #DrMKRam #NithinRajCase #KeralaNews #BreakingNews #MalayalamNews #CrimeBranch #Kannur #StudentDeath #DentalCollege #Kerala #LatestNews #JusticeForNithinRaj #Malayalam #NewsUpdate

