Friday, March 29, 2024
spot_img

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ച് സൈന്യം

കശ്മീർ: നാല്പതോളം സി.ആർ.പി.എഫ്. ജവാന്മാർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.

പാകിസ്​താന്‍ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ജെയ്​ഷെയുടെ കമാന്‍ഡര്‍മാരായ റൗഫ്​ അസ്​ഹര്‍, മൗലാന മസൂദ്​ അസര്‍ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ്​ ഇയാളെന്നും അധികൃതര്‍ വ്യക്​തമാക്കി. താലിബാനൊപ്പം പരിശീലനം പുര്‍ത്തിയാക്കിയ സെയ്​ഫുല്ല വാഹനങ്ങള്‍ സ്​ഫോടനത്തില്‍ തകര്‍ക്കുന്നതില്‍ വിദഗ്​ധനാണ്​. ഈ രീതിയില്‍ തന്നെയാണ്​ പുല്‍വാമയിലെ ഭീകരാക്രമണവും ഇയാള്‍ ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയത്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles