Saturday, October 3, 2026

കെഎസ്ബിസി ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി; കെഎസ്ആർടിസിയിൽ ഔദ്യോഗിക യാത്രയുമായി എക്സൈസ് വകുപ്പ്

കെഎസ്ആർടിസി സർവീസുകളുടെ ഉന്നമനത്തിനായി കെഎസ്ആർടിസിയിൽ ഔദ്യോഗിക യാത്ര ചെയ്ത് എക്സൈസ് വകുപ്പ്.

കേരള സ്റ്റേറ്റ് എക്സൈസ് അക്കാഡമിയിൽ ആരംഭിച്ച കെഎസ്ബിസി ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിയിലേക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്താണ് എക്സൈസ് വകുപ്പ് മാതൃകയായത്. ഇതിനായി 14,160 രൂപ ചെലവിട്ടു.

സീനിയർ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് ബിവറേജ് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലുള്ള 55 ഉദ്യോഗസ്ഥരാണ് 32 പ്രവൃത്തി ദിവസത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയത്. ട്രെയിനിംഗിന്റെ ഭാഗമായി പാലക്കാട് കഞ്ചിക്കോടുള്ള യുണൈറ്റഡ് ബ്രൂവറിയിൽ കെഎസ്ആർടിസി ബസിൽ സന്ദർശനം നടത്തി.

Related Articles

Latest Articles