Friday, April 26, 2024
spot_img

വിമാനത്തിനുള്ളിലെ കയ്യാങ്കളി! നിമിഷനേരങ്ങൾക്കുള്ളിൽ കലാപഭൂമിയായി തലസ്ഥാനം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: തിങ്കളാഴ്‌ച വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ തലസ്ഥാനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത അക്രമ പരമ്പര. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരിച്ചു ആക്രമിച്ചു. സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത് തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി.

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. കോണ്‍ഗ്രസ് ഒരിക്കലും അക്രമത്തിന് മുതിര്‍ന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.’ കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്തില്‍ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആക്രമിച്ചത്. ഇരുവര്‍ക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്റെ പാത തെരഞ്ഞെടുത്തില്ല.

തിരുവനന്തപുരം ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാര്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചു. ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഈ സമയത്ത് എകെ ആന്റണി ഓഫീസിനകത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തെ അപായപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.

Related Articles

Latest Articles