Tuesday, May 7, 2024
spot_img

വിമാനത്തിലെ പ്രതിഷേധം; പരക്കെ സംഘർഷം; സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങൾ ഡിജിസിഎ പരിശോധിക്കും

തിരുവനന്തപുരം: വിമാനത്തിലെ സംഘർഷത്തിൽ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും.

സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. വിഷയം സംബന്ധിച്ച പൈലറ്റിന്റെ റിപ്പോർട്ട് അടക്കം പരിശോധിക്കും. ഇൻഫ്‌ലൈറ്റ് സൂപ്പർവൈസറുടെ റിപ്പോർട്ടും വിഷയത്തിൽ ഡിജിസിഎ തേടി. പ്രതിഷേധക്കാർക്ക് മർദനം ഏറ്റിട്ടുണ്ടോ എന്നതടക്കം വിലയിരുത്തും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെന്ന കാര്യത്തിൽ ധാരണയിൽ എത്താനാണ് നടപടി.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം നടന്നിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അക്രമം നടന്നിരുന്നു.

Related Articles

Latest Articles