Saturday, October 3, 2026

ശമ്പള പരിഷ്‌കരണം നടപ്പാക്കണം;ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ, 30 ന് പണിമുടക്കും

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന യൂണിയന്റെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിവറേജസ് കോർപറേഷൻ പണി മുടക്കും.ഈ മാസം മുപ്പതിനാണ് പണിമുടക്ക്.സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുക.ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യം ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്ന് യൂണിയനുകൾ വ്യക്തമാക്കി.

കെഎസ്ബിസി ബോർഡ് 2021 ജൂൺ 23ന് ശമ്പള പരിഷ്‌കരം ഫയൽ അംഗീകരിച്ച് സർക്കാരിനെ അറിയിച്ചപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചാൽ മതി എന്ന് നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെഎസ്ബിസി പത്രക്കുറിപ്പിൽ പറയുന്നു.

Related Articles

Latest Articles