Saturday, April 27, 2024
spot_img

വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് ഉണ്ണി മുകുന്ദന്റെ സമ്മാനം; ജയ് ഗണേഷ് ടീസർ പുറത്തിറങ്ങി; സൂപ്പർ ഹിറോയായി താരം?

വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായിയെത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി, ഉണ്ണിമുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ന്റെ ടീസർ പുറത്ത്. ഇന്ന് രാവിലെ 10.10നാണ് ടീസർ റിലീസായത്. ടീസർ പുറത്തിറക്കുന്നതിന്റെ വിവരം കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.

ചിത്രം ഏപ്രിൽ 11 മുതൽ തിയറ്ററുകളിലെത്തും. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് ചിത്രം മാളികപ്പുറത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘ജയ് ഗണേഷ്’. മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. ഒപ്പം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നടി ജോമോളും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

Related Articles

Latest Articles