Wednesday, September 30, 2026

വിജയ് ഹസാരെ ട്രോഫി: കാർത്തികിന്റെ സെഞ്ചുറി പാഴായി; തമിഴ്‌നാടിനെ തകര്‍ത്ത് ഹിമാചലിന് കന്നിക്കിരീടം

ജയ്പൂര്‍: വിജയ് ഹസാരെ (Vijay Hazare Trophy) ക്രിക്കറ്റ് ടൂര്‍ണമെന്റ് കന്നി കിരീടം ചൂടി ഹിമാചല്‍ പ്രദേശ്.ഫൈനൽ പോരാട്ടത്തിൽ തമിഴ്നാടിനെ വിജെഡി നിയമപ്രകാരം കീഴടക്കിയാണ് ഹിമാചലിൻ്റെ വിജയം. തമിഴ്നാടിനെതിരെ വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നപ്പോള്‍ വിജെഡി നിയമപ്രകാരം ഹിമാചലിനെ 11 റണ്‍സിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

തമിഴ്‌നാട് ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹിമാചല്‍ 47.3 ഓവറില്‍ 294 നില്‍ക്കെ വെളിച്ചക്കുറവ് അനുഭവപ്പെട്ടതോടെ അംപയര്‍മാര്‍ വിജെഡി നിമയപ്രകാരം ഹിമാചല്‍ പ്രദേശിനെ വിജയികളായി നിശ്ചയിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിന്റെ ആദ്യ കിരീടമാണിത്. പുറത്താകാതെ 136 റണ്‍സ് നേടിയ ശുഭ്മാന്‍ അറോറയാണ് ഹിമാചലിന്റെ വിജയശില്‍പ്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ തമിഴ്നാട് 49.4 ഓവറില്‍ 314 എല്ലാവരും പുറത്തായി. ദിനേശ് കാര്‍ത്തിക് (116) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഹിമാചല്‍ ഓവറില്‍ 47.3 ഓവറില്‍ നാലിന് 299 എന്ന നിലയില്‍ നില്‍ക്കെയാണ് വെളിച്ചക്കുറവ് വില്ലനായത്. നേരത്തെ നാലിന് 40 എന്ന നിലയില്‍ തകര്‍ന്ന തമിഴ്‌നാടിനെ കാര്‍ത്തികാണ് രക്ഷിച്ചത്. ബാബ ഇന്ദ്രജിത്ത് 80 റണ്‍സ് നേടി. ഇരുവരും 202 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്‌സ്.

Related Articles

Latest Articles